കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു: പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ

01:53 PM Mar 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ നേതാക്കൾ ക​ത്ത​യ​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, സി​ബി​ഐ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളെ കേന്ദ്രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നുവെന്നാണ് ക​ത്തിൽ പറയുന്നത്.

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ർ റാ​വു, പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജരിവാൾ, പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ സിംഗ്, എ​സ്.പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്, എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ എ​ന്നി​വ​രാ​ണ് ക​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ ഇ​പ്പോ​ഴും ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് നി​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ക​ത്തെ​ഴു​തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ​റ​യു​ന്നു. രാ​ജ്യ​ത്തി​ന്‍റെ യാ​ത്ര ജ​നാ​ധി​പ​ത്യ​ത്തി​ൽ നി​ന്ന് ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കാ​ണെ​ന്ന ആ​ശ​ങ്ക ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.