പാരീസ്: പിഎസ്ജി കുപ്പായത്തിൽ ഗോളടിച്ചുകൂട്ടുന്ന കിലിയൻ എംബാപ്പെ റിക്കാർഡ് തിളക്കത്തിൽ. പിഎസ്ജിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് ഫ്രാൻസ് യുവതാരം സ്വന്തം പേരിലാക്കി.
നോട്ട്സിനെതിരായ മത്സരത്തിൽ പിഎസ്ജിക്കായി തന്റെ 201-ാം ഗോൾ നേടിയാണ് എംബാപ്പെ റിക്കാർഡിട്ടത്. നോട്ട്സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പിഎസ്ജി പരാജയപ്പെടുത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു നോട്ട്സിന്റെ വലകുലുക്കി എംബാപ്പെ യുറുഗ്വെ താരം എഡിസൺ കവാനിയെ മറികടന്നത്.
മെസിയാണ് പിഎസ്ജിയുടെ ഗോൾ വേട്ടയ്ക്കു തുടക്കിമട്ടത്. 12 മിനിട്ടിൽ മെസിയിലൂടെ പിഎസ്ജി ഗോൾ "ബോർഡ്' തുറന്നു. യുവാൻ ഹദ്ജാമിന്റെ ഓൺ ഗോൾ നോട്ട്സിനെ രണ്ട് ഗോൾ പിന്നിലാക്കി. എന്നാൽ ശക്തമായി തിരിച്ചുവന്ന നോട്ട്സ് ലുഡോവിക് ബ്ലാസ്, ഇഗ്നേഷ്യസ് ഗനാഗോ എന്നിവരിലൂടെ ആദ്യ പകുതിയിൽ തന്നെ സമനില പിടിച്ചു.
60ാം മിനിറ്റിൽ എംബാപ്പെയുടെ ക്രോസിൽ ഡാനിലോ പെരേര പിഎസ്ജിയെ വീണ്ടും മുന്നിലെത്തിച്ചു. 92 ാം മിനിറ്റിൽ എംബാപ്പെ പിഎസ്ജി ഗോൾ പട്ടിക പൂർത്തിയാക്കി.
പിഎസ്ജിയുടെ കിടിലൻ എംബാപ്പെ; ഗോൾ വേട്ടക്കാരിൽ ഒന്നാമൻ
01:55 PM Mar 05, 2023 | Deepika.com