ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം

09:39 AM Mar 05, 2023 | Deepika.com
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.5 തീവ്രത​ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 12.45നാണ് ഭൂചലനമുണ്ടായത്.

സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിസ്ഥിതി ലോല മേഖലയായ ജോഷിമഠിൽ നിന്നും 290 കിലോമീറ്റർ അകലെയാണ് ഉത്തരകാശി സ്ഥിതി ചെയ്യുന്നത്.