മുംബൈ: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവിന് മര്‍ദനം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.
ടെലിഫോൺ എക്സ്ചേഞ്ച് സ്ക്വയറിൽ വച്ചാണ് ശുഭം അശോക് എന്നയാൾ പണം ആവശ്യപ്പെട്ട് മഹേഷ് സന്തോഷ് നന്ദൻവാർ എന്നയാളെ സമീപിച്ചത്. എന്നാൽ മഹേഷ് പണം നൽകിയില്ല. ഇതോടെ പ്രകോപിതനായ ശുഭം കത്തിയുപയോഗിച്ച് മഹേഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഇതുവഴി വന്ന രണ്ടുപേർ ആക്രമിയെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും ഇയാൾ കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഹേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആക്രമിയെ അറസ്റ്റ് ചെയ്തത്.
മദ്യപിക്കാൻ പണം നൽകിയില്ല; യുവാവിന് ക്രൂരമർദനം
06:34 AM Mar 05, 2023 | Deepika.com