യു​പി​യി​ൽ മു​ൻ എം​എ​ൽ​എ​യു​ടെ മ​ക്ക​ളു​ടെ വീ​ട് ഇടിച്ചുനിരത്തി

02:56 AM Mar 05, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​ൻ എം​എ​ൽ​എ​യു​ടെ മ​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട് ഇ​ടി​ച്ചു നി​ര​ത്തി. മൗ​വി​ൽ നി​ന്നു​ള്ള മു​ൻ എം​എ​ൽ​എ​യും ജ​യി​ലി​ൽ ക​ഴി​യു​ന്ന ഗു​ണ്ടാ​നേ​താ​വു​മാ​യ മു​ഖ്താ​ർ അ​ൻ​സാ​രി​യു​ടെ മ​ക്ക​ളു​ടെ മൗ ​ജി​ല്ല​യി​ലെ ഇ​രു​നി​ല വീ​ടാ​ണ് അ​ധി​കൃ​ത​ർ ത​ക​ർ​ത്ത​ത്.

അ​ൻ​സാ​രി​യു​ടെ മ​ക്ക​ളാ​യ ഉ​മ​ർ അ​ൻ​സാ​രി​യു​ടെ​യും അ​ബ്ബാ​സി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​വീ​ട് പൊ​ളി​ച്ച് നീ​ക്കാ​ൻ ജി​ല്ലാ മ​ജി​സ്ട്രേ​റ്റാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. വീ​ടി​രി​ക്കു​ന്ന സ്ഥ​ലം മ​റ്റൊ​രാ​ളു​ടേ​താ​ണെ​ന്നും വീ​ടി​ന്‍റെ പ്ലാ​നി​ന് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ജ​ഹാം​ഗീ​രാ​ബാ​ദ് പ്ര​ദേ​ശ​ത്തെ ദ​ഖി​ൻ തോ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ് വീ​ടി​രു​ന്ന​ത്. മൗ​വി​ൽ നി​ന്നു​ള്ള സു​ഹേ​ൽ​ദേ​വ് ഭാ​ര​തീ​യ സ​മാ​ജ് പാ​ർ​ട്ടി​യു​ടെ (എ​സ്ബി​എ​സ്പി) എം​എ​ൽ​എ​യാ​യി​രു​ന്ന അ​ബ്ബാ​സ് അ​ൻ​സാ​രി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​യാ​ൾ ഇ​പ്പോ​ൾ കാ​സ്ഗ​ഞ്ച് ജി​ല്ലാ ജ​യി​ലി​ലാ​ണ് ക​ഴി​യു​ന്ന​ത്.