കൊച്ചി: കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന ആചാര്യ കോഴ്സ് ബിഎഡിന് തുല്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൊല്ലം പുതയം ഓൾ സെയിന്റ്സ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസായി തനിക്കു സ്ഥാനക്കയറ്റം നല്കി നിയമിച്ച നടപടി വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാത്തതിനെ ചോദ്യം ചെയ്ത ജെ. ഗീതാകുമാരി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആചാര്യ കോഴ്സ് ബിഎഡിന് തുല്യമെന്ന് ഹൈക്കോടതി
12:36 AM Mar 05, 2023 | Deepika.com