വ​നി​ത ക്രി​ക്ക​റ്റ് പൂ​ര​ത്തി​നു ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ വെ​ടി​ക്കെ​ട്ട്; മും​ബൈ​യ്ക്ക് 143 റ​ണ്‍​സ് ജ​യം

11:54 PM Mar 04, 2023 | Deepika.com
മും​ബൈ: പ്ര​ഥ​മ വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് മി​ന്നും ജ​യം. ഗു​ജ​റാ​ത്ത് ജ​യന്‍റ്സി​നെ 143 റ​ണ്‍​സി​നാ​ണ് മും​ബൈ കീ​ഴ​ട​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് മും​ബൈ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 207 റ​ണ്‍​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് 15.1 ഓ​വ​റി​ൽ 64 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

മും​ബൈ​യ്ക്കാ​യി മി​ക​ച്ച തു​ട​ക്ക​മാ​ണ് ഹെ​യ്ലി മാ​ത്യൂ​സും നാ​റ്റ് സ്കീ​വ​ർ ബ്ര​ണ്ടും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 54 റ​ണ്‍​സെ​ടു​ത്തു. ഹെ​യ്ലി 31 പ​ന്തി​ൽ 47 റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ നാ​റ്റ് 18 പ​ന്തി​ൽ 23 റ​ണ്‍​സ് നേ​ടി. നാ​റ്റും ഹെ​യ്ലി​യും പു​റ​ത്താ​യ​ശേ​ഷം ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും അ​മേ​ലി​യ കെ​റും ചേ​ർ​ന്ന് വെ​ടി​ക്കെ​ട്ടി​നു തി​രി​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. 30 പ​ന്തി​ൽ 14 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഹ​ർ​മ​ൻ​പ്രീ​ത് 65 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. 24 പ​ന്തി​ൽ ഒ​രു സി​ക്സും ആ​റ് ഫോ​റും ഉ​ൾ​പ്പെ​ടെ 45 റ​ണ്‍​സു​മാ​യി കെ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

ഗു​ജ​റാ​ത്തി​നാ​യി സ്നേ​ഹ് റാ​ണ ര​ണ്ട് വി​ക്ക​റ്റും ഗാ​ർ​ഡ്ന​ർ, ത​നൂ​ജ ക​ൻ​വാ​ർ, വെ​യ​ർ​ഹാം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് വ​ലി​യ സ്കോ​റി​നു​മു​ന്നി​ൽ അ​ടി​പ​ത​റി. നാ​ല് ബാ​റ്റ​ർ​മാ​ർ പൂ​ജ്യ​ത്തി​നു മ​ട​ങ്ങി​യ​പ്പോ​ൾ ര​ണ്ട് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. 29 റ​ണ്‍​സെ​ടു​ത്ത ദ​യാ​ല​ൻ ഹേ​മ​ല​ത​യാ​ണ് ഗു​ജ​റാ​ത്ത് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. മോ​ണി​ക്ക പ​ട്ടേ​ൽ 10 റ​ണ്‍​സും നേ​ടി.

3.1 ഓ​വ​റി​ൽ 11 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മും​ബൈ​യു​ടെ സൈ​ക ഇ​ഷാ​ഖ് ആ​ണ് ഗു​ജ​റാ​ത്തി​നെ ത​ക​ർ​ത്ത​ത്. നാ​റ്റ് സ്കീ​വ​റും അ​മേ​ലി​ക​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.