ച​രി​ത്രം കു​റി​ച്ച് ക​ർ​ണാ​ട​ക; സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ "ക​ന്നി​ക്കി​രീ​ടം'

11:22 PM Mar 04, 2023 | Deepika.com
റി​യാ​ദ്: മൈ​സൂ​രു എ​ന്ന പേ​രി​ൽ നി​ന്ന് കൂ​ടു​മാ​റി​യ​തി​ന് ശേ​ഷം അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി അ​നു​ഭ​വി​ച്ചി​രു​ന്ന ട്രോ​ഫി വ​ര​ൾ​ച്ച​യ​ക്ക് അ​ന്ത്യം കു​റി​ച്ച് ക​ർ​ണാ​ട​ക. സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മേ​ഘാ​ല​യ​യെ 3-2 എ​ന്ന സ്കോ​റി​ന് തോ​ൽ​പ്പി​ച്ചാ​ണ് 1968-ന് ​ശേ​ഷ​മു​ള്ള ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം ടീം ​സ്വ​ന്ത​മാ​ക്കി​യ​ത്.

1946-47, 1952-53, 1967-68, 1968-69 സീ​സ​ണു​ക​ളി​ൽ ട്രോ​ഫി നേ​ടി​യ ക​ന്ന​ഡ പ​ട​യു​ടെ അ​ഞ്ചാം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം ആ​ണി​ത്.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ കി​ടി​ല​ൻ ആം​ഗു​ല​ർ ഷോ​ട്ടി​ലൂ​ടെ ക​ർ​ണാ​ട​ക ലീ​ഡെ​ടു​ത്ത് ത​ങ്ങ​ളു​ടെ ന‌​യം വ്യ​ക്ത​മാ​ക്കി. എ​ട്ടാം മി​നി​റ്റി​ൽ സ്റ്റീ​ൻ സ്റ്റീ​വ​ൻ​സ​ണെ പെ​ന​ൽ​റ്റി ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​ന് ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ റ​ഫ​റി ഫൗ​ൾ വി​ളി​ച്ചു. കി​ക്കെ​ടു​ത്ത ബ്രോ​ലിം​ഗ്ട​ൺ വാ​ർ​ലാ​പി​ക്ക് പി​ഴ​ച്ചി​ല്ല.

19-ാം മി​നി​റ്റി​ൽ സു​നി​ൽ കു​മാ​ർ നേ​ടി​യ ര​ണ്ടാം ഗോ​ളി​ന്‍റെ ആ​വേ​ശ​ത്തി​ൽ പൊ​രു​തി​യ ക​ർ​ണാ​ട​ക ആ​ദ്യ പ​കു​തി​ക്ക് പി​രി​യു​ന്ന​തി​ന് മു​മ്പ് മൂ​ന്നാം ഗോ​ളും നേ​ടി. കി​ടി​ല​ൻ ഫ്രീ​കി​ക്കി​ലൂ​ടെ റോ​ബി​ൻ യാ​ദ​വ് ആ​ണ് ലീ​ഡു​യ​ർ​ത്തി​യ​ത്.

60-ാം മി​നി​റ്റി​ൽ സ്റ്റീ​വ​ൻ​സ​ൺ മേ​ഘാ​ല​യ​യു​ടെ ഗോ​ൾ​ക​ടം കു​റ​ച്ചു. തു​ട​ർ​ന്ന് സ​മ​നി​ല ഗോ​ളി​നാ​യി മേ​ഘാ​ല​യ നി​ര​ന്ത​രം പൊ​രു​തി​യെ​ങ്കി​ലും നീ​ക്ക​ങ്ങ​ൾ ഫ​ല​വ​ത്താ​യി​ല്ല. പ​രു​ക്ക​ൻ ക​ളി​യി​ലൂ​ടെ ഇ​രു​ടീ​മു​ക​ളും നി​റ​ഞ്ഞ​തോ​ടെ ഗോ​ൾ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്.

അ​ധി​ക സ​മ​യ​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ക​ർ​ണാ​ട​ക ഗോ​ളി​യു​ടെ ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ തൊ​ടു​ത്ത ഷോ​ട്ട് ക്രോ​സ്ബാ​റി​ൽ ത​ട്ടി​ത്തെ​റി​ച്ച​തോ​ടെ മേ​ഘാ​ല​യ​യ്ക്ക് മോ​ഹ​ഭം​ഗം.

54 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ല​ഭി​ച്ച കി​രീ​ടം ക​ർ​ണാ​ട​ക ഫു​ട്ബോ​ളി​ന് പു​ത്ത​നു​ണ​ർ​വ് സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലെ താ​ര​ഫാ​ക്ട​റി​യാ​യ മേ​ഘാ​ല​യ ദേ​ശീ​യ സീ​നി‌​യ​ർ പു​രു​ഷ ടൂ​ർ​ണ​മെ​ന്‍റ് കി​രീ​ടം നേ​ടു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല എ​ന്നാ​ണ് ക​ളി​ക്ക​ള​ത്തി​ലെ പോ​രാ​ട്ടം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

നേ​ര​ത്തെ, സ​ർ​വീ​സ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് വീ​ഴ്ത്തി പ​ഞ്ചാ​ബ് ടൂ​ർ​ണ​മെ​ന്‍റി​ലെ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ഷ​ഫീ​ൽ പി.​പി., ക്രി​സ്റ്റ​ഫ​ർ കാ​മെ​യ് എ​ന്നി​വ​രാ​ണ് ഗോ​ൾ​സ്കോ​റ​ർ​മാ​ർ.