ബ​ഗാ​ൻ മു​ന്നോ​ട്ട്

10:32 PM Mar 04, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ സെ​മി ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച് എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ. ര​ണ്ടാം എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ ഒ​ഡീ​ഷ എ​ഫ്സി​യെ 2 -0 എ​ന്ന സ്കോ​റി​ന് വീ​ഴ്ത്തി​യാ​ണ് ബ​ഗാ​ൻ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​നേ​ടി​യ​ത്.

ബ​ഗാ​ന്‍റെ ജ​യ​ത്തോ​ടെ സെ​മി ലൈ​ന​പ്പ് വ്യക്തമാ​യി. ഒ​ന്നാം സെ​മി ഫൈ​ന​ലി​ൽ ലീ​ഗ് ഷീ​ൽ​ഡ് ജേ​താ​ക്ക​ളാ​യ മും​ബൈ സി​റ്റി എ​ഫ്സി ബം​ഗ​ളൂ​രു എ​ഫ്സി​യെ നേ​രി​ടും. ര​ണ്ടാം സെ​മി പോ​രാ​ട്ട​ത്തി​ൽ ബ​ഗാ​ന്‍റെ എ​തി​രാ​ളി​ക​ൾ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യാ​ണ്. ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രാ​യ മും​ബൈ​യും ഹൈ​ദ​രാ​ബാ​ദും സെ​മി​യി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഹ്യൂ​ഗോ ബൗ​മു(36'), ദി​മി​ത്രി​യോ​സ് പെ​ട്രാ​ടോ​സ്(58') എ​ന്നി​വ​രാ​ണ് ബ​ഗാ​നെ ക​പ്പി​ന​രി​കി​ലേ​ക്ക് ഒ​രു പ​ടി കൂ​ടി അ​ടു​പ്പി​ക്കു​ന്ന ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക്വി​ക് സെ​റ്റ് പീ​സ് എ​ന്ന ആ​ദ്യ എ​ലി​മി​നേ​റ്റ​റി​ലെ സൂ​പ്പ​ർ​ഹി​റ്റ് വാ​ക്കി​ന് ഭ​യ​മെ​ന്ന അ​ർ​ഥം നി​ല​നി​ർ​ത്തി ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ബ​ഗാ​ൻ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്.

35-ാം മി​നി​റ്റി​ലെ ബ​ഗാ​ൻ താ​ര​ത്തി​ന്‍റെ കി​ടി​ല​ൻ ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് അ​മ​രീ​ന്ദ​ർ സിം​ഗ് ത​ടു​ത്തി​ട്ടെ​ങ്കി​ലും അ​തി​ൽ നി​ന്ന് ല​ഭി​ച്ച കോ​ർ​ണ​ർ പെ​ട്രാ​ടോ​സ് പൊ​ടു​ന്ന​നെ തൊ​ടു​ത്തു. പ്ര​തി​രോ​ധ​നി​ര​യെ ക​ബ​ളി​പ്പി​ച്ച് ഗോ​ൾ​പോ​സ്റ്റി​ന്‍റെ ഇ​ട​തു​മൂ​ല​യി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ മ​ൻ​വീ​ർ സിം​ഗ്, പെ​ട്രാ​ടോ​സ് ന​ൽ​കി​യ പ​ന്ത് കി​ടി​ല​ൻ ബാ​ക്ക് ഫ്ലി​ക്കി​ലൂ​ടെ ബൗ​മു​വി​ന് ന​ൽ​കി. മാ​ർ​ക്ക് ചെ​യ്യ​പ്പെ​ടാ​തി​രു​ന്ന ബൗ​മു അ​നാ​യാ​സം പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു.

ക​ളം​നി​റ​ഞ്ഞ് ക​ളി​ച്ച ബ​ഗാ​നാ​യി പെ​ട്രാ​ടോ​സ് ലീ​ഡ് വ​ർ​ധി​പ്പി​ച്ച​തോ​ടെ ടീം ​സെ​മി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു.