മേ​ഘാ​ല​യ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ൺ​റാ​ഡ് സാ​ങ്മ​യ്ക്ക് ക്ഷ​ണം

10:02 PM Mar 04, 2023 | Deepika.com
ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ൺ​റാ​ഡ് സാ​ങ്മ​യെ ക്ഷ​ണി​ച്ച് ഗ​വ​ർ​ണ​ർ ഫാ​ഗു ചൗ​ഹാ​ൻ. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​രാ​ജ്ഭ​വ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ക്കും. 32 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് സാ​ങ്മ ഗ​വ​ർ​ണ​റെ അ​റി​യി​ച്ചി​രു​ന്നു.

32 എം​എ​ല്‍​എ​മാ​ര്‍ ഒ​പ്പി​ട്ട് ക​ത്തും കോ​ണ്‍​റാ​ഡ് സാ​ങ്മ ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു ഗ​വ​ര്‍​ണ​ര്‍ സാ​ങ്മ​യെ ക്ഷ​ണി​ച്ച​ത്.

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും മ​റ്റ് നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 60 അം​ഗ നി​യ​മ​സ​ഭ​യി​ൽ 26 സീ​റ്റി​ലാ​ണ് എ​ൻ​പി​പി ജ​യി​ച്ച​ത്.

കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലെ​ങ്കി​ലും നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യാ​ണ് മേ​ഘാ​ല​യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി. ര​ണ്ട് സീ​റ്റു​ള്ള ബി​ജെ​പി​ക്ക് പു​റ​മേ ര​ണ്ട് സീ​റ്റു​ള്ള ഹി​ല്‍ സ്റ്റേ​റ്റ് പീ​പ്പി​ള്‍​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യും ര​ണ്ട് സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രും സാ​ങ്മ​യ്ക്ക് നേ​ര​ത്തെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ എ​ന്‍​പി​പി​ക്ക് പി​ന്തു​ണ​യി​ല്ലെ​ന്ന് ഹി​ല്‍ സ്റ്റേ​റ്റ് പീ​പ്പി​ള്‍​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി.