സു​നി​ൽ ഛേത്രി​ക്ക് "പൊ​ങ്കാ​ല​യി​ട്ട്' ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ

08:50 PM Mar 04, 2023 | Deepika.com
കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ വി​വാ​ദ ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യോ​ട് തോ​റ്റ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സെ​മി കാ​ണാ​തെ പു​റ​ത്തു​പോ​യ​തി​നു പി​ന്നാ​ലെ ബം​ഗ​ളൂ​രു നാ​യ​ക​ൻ സു​നി​ൽ ഛേത്രി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ. മ​ത്സ​ര​ത്തി​ന്‍റെ 96-ാം മി​നി​റ്റി​ൽ ഛേത്രി ​നേ​ടി​യ വി​വാ​ദ ഗോ​ളാ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച​ത്.

സു​നി​ൽ ഛേത്രി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ ഇ​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ഛേത്രി​യെ വി​മ​ർ​ശി​ച്ച് ഫേ​സ്ബു​ക്കി​ലും ട്വി​റ്റ​റ​ലും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ഇ​തി​നോ​ടകം വ​ന്നി​രി​ക്കു​ന്ന​ത്.

ഛേത്രി ​നേ​ടി​യ ഗോ​ളി​നെ വി​മ​ർ​ശി​ച്ചാ​യി​രു​ന്നു ഭൂ​രി​ഭാ​ഗം ക​മ​ന്‍റു​ക​ളും. ഇ​തോ​ടൊ​പ്പം ക​ളം വി​ടാ​നു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് വു​ക്കു​മ​നോ​വി​ച്ചി​ന്‍റെ തീ​രു​മാ​ന​ത്തി​നും ആ​രാ​ധ​ക​ർ പി​ന്തു​ണ ന​ൽ​കി. വു​ക്കു​മ​നോ​വി​ച്ചി​ന്‍റെ ചി​ത്ര​ങ്ങ​ളും ആ​രാ​ധാ​ക​ർ ക​മ​ന്‍റാ​യി പോ​സ്റ്റു ചെ​യ്തു.