ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. രണ്ട് ദിവസത്തേയ്ക്ക് കൂടി അദ്ദേഹത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
തിങ്കളാഴ്ച്ച വീണ്ടും കോടതിയിൽ ഹാജരാക്കണം. സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു. ഒരേ ചോദ്യം തന്നെ ഉദ്യോഗസ്ഥർ ഒമ്പതു മണിക്കൂറോളം ചോദിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. ഇതോടെ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തത്. 27ന് അദ്ദേഹത്തെ കോടതി അഞ്ച് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് സിസോദിയയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
04:55 PM Mar 04, 2023 | Deepika.com