മലപ്പുറത്ത് ബ്യൂട്ടി സലൂണിൽ തീപിടിത്തം

04:02 PM Mar 04, 2023 | Deepika.com
ചങ്ങരംകുളം: മലപ്പുറത്ത് ബ്യൂട്ടി സലൂണിൽ തീപിടിത്തം. ചങ്ങരംകുളത്തെ ബ്യൂട്ടി സലൂണിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സലൂണിൽ തീപിടിച്ചത്. കെട്ടിടത്തിലെ മറ്റ് രണ്ടു റൂമുകളിലേക്കും തീപടർന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേന തീയണച്ചു. ആർക്കും പരിക്കില്ല.