എം.​കെ.​രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ല, മ​റു​പ​ടി പ​റ​യേ​ണ്ട​ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്: സ​തീ​ശ​ന്‍

03:51 PM Mar 04, 2023 | Deepika.com
കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള എം.​കെ.​രാ​ഘ​വ​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. വി​ഷ​യ​ത്തി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്റാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അതേസമയം രാ​ഘ​വ​നെ പി​ന്തു​ണ​ച്ച് കെ.​മു​ര​ധീ​ര​ന്‍ എം.​പി രം​ഗ​ത്തു​വ​ന്നു. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ പൊ​തു​വി​കാ​ര​മാ​ണ് രാ​ഘ​വ​ന്‍ പ​ങ്കു​വ​ച്ച​തെ​ന്നും വി​മ​ര്‍​ശ​ന​ത്തി​ല്‍ തെ​റ്റി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. മി​ണ്ടാ​തി​രു​ന്നാ​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഗ്രേ​സ് മാ​ര്‍​ക്ക് കൂ​ടു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ വി​മ​ര്‍​ശി​ച്ചു.

എ​ന്നാ​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി​ക്കു​ള്ളി​ലാ​ണെ​ന്നാ​യി​രു​ന്നു രാ​ഘ​വ​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ടു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ലി​ന്‍റെ പ്ര​തി​ക​ര​ണം.