സി​ല്‍​വ​ര്‍ സ്‌​റ്റോ​മി​ലെ വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​വ​ര്‍​ക്ക് എ​ലി​പ്പ​നി; പാ​ര്‍​ക്ക് പൂ​ട്ടാൻ ആ​രോ​ഗ്യ​വ​കു​പ്പ്

12:43 PM Mar 04, 2023 | Deepika.com
തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി അ​തി​ര​പ്പി​ള്ളി​യി​ലെ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കാ​യ സി​ല്‍​വ​ര്‍ സ്‌​റ്റോം അ​ട​ച്ചി​ടാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ര്‍​ദേ​ശം ന​ൽ​കി. പാ​ര്‍​ക്കി​ല്‍ കു​ളി​ച്ച ഒ​ട്ടേ​റെ കു​ട്ടി​ക​ള്‍​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ഇ​വി​ടെ​യെ​ത്തി​യ കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ള്ളി​യാ​ഴ്ച ഇ​വി​ടെയെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ത​ത്ക്കാ​ല​ത്തേ​ക്ക് പാ​ര്‍​ക്ക് അ​ട​ച്ചി​ട്ട് വെ​ള്ളം മു​ഴു​വ​ന്‍ ശു​ദ്ധീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. കഴിഞ്ഞ മാസം 17ന് ശേഷം പാര്‍ക്ക് സന്ദര്‍ശിച്ചവരെ കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്.