മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി; ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍

02:18 PM Mar 04, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ള്‍ പി​ടി​യി​ല്‍. ചാ​രാ​ച്ചി​റ സ്വ​ദേ​ശി​യാ​യ ബാ​ലു(51) ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്ലി​ഫ് ഹൗ​സ് റോ​ഡ്, ന​ന്ത​ന്‍​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഭീ​ഷ​ണി. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് ഇ​യാ​ള്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​യ്ക്ക് വി​ളി​ച്ച​ത്.

സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. മ്യൂ​സി​യം സി​ഐ മ​ഞ്ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

മ​ദ്യ​ല​ഹ​രി​യി​ല്‍ ഇ​യാ​ള്‍ നേ​ര​ത്തെ പ​ല​രെ​യും ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.