ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​: തേ​ക്കി​ന്‍​കാ​ട് ഇ​പി​യെ​ത്തും; സി​പി​എ​മ്മി​ന് ആ​ശ്വാ​സം

02:17 PM Mar 04, 2023 | Deepika.com
തൃ​ശൂ​ര്‍: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​യി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ന്‍ ഒ​ടു​വി​ലെ​ത്തു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​പി പ​ങ്കെ​ടു​ക്കു​ക.

ക​ഴി​ഞ്ഞ മാ​സം 20ന് ​കാ​സ​ര്‍​ഗോഡ് നി​ന്ന് തു​ട​ങ്ങി​യ ജാ​ഥ​യി​ല്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ​പി പ​ങ്കെ​ടു​ക്കാ​ത്ത​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

റി​സോ​ര്‍​ട്ട് വി​വാ​ദം പാ​ര്‍​ട്ടി വേ​ദി​യി​ല്‍ പ​രാ​തി​യാ​യ​തിലും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​യാ​യ​തി​ലും ഇ​പി ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രേ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ലെ പ്ര​തി​ഷേ​ധ​മാ​ണ് ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യോ​ടു​മു​ള്ള നി​സ​ഹ​ക​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ല്‍ സി​പി​എ​മ്മിന്‍റെ പ്ര​തി​രോ​ധ ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഇ​പി വ്യ​ക്ത​മാ​ക്കി. കേ​ര​ളം മു​ഴു​വ​ന്‍ ഒ​രു പോ​ലെ​യാ​ണെ​ന്നും ഏ​ത് ജി​ല്ല​യി​ലും പ​ങ്കെ​ടു​ക്കാ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ.​പി. ജ​യ​രാ​ജ​ന്‍ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് തി​രി​ച്ചു.