ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു: ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സി​സോ​ദി​യ

02:19 AM Mar 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ക​സ്റ്റ​ഡി കാ​ലാ​വ​ധി ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി മു​ന്പാ​കെ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി മ​നീ​ഷ് സി​സോ​ദി​യ. സി​ബി​ഐ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് സി​സോ​ദി​യ​യു​ടെ ആ​വ​ശ്യം.

ഡ​ൽ​ഹി മ​ദ്യ​ന​യ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണ് സി​സോ​ദി​യ അ​റ​സ്റ്റി​ലാ​യ​ത്. ലാ​ഭ​വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ മ​ദ്യ​ന​യ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ​താ​യും മ​ദ്യ​ലോ​ബി​ക​ൾ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി അ​നു​മ​തി​ക​ൾ ന​ൽ​കി​യ​താ​യും സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ താ​ൻ ഉ​പ​യോ​ഗി​ച്ച ഫോ​ണ്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ആ​വ​ശ്യം സി​സോ​ദി​യ പാ​ലി​ക്കാ​തി​രു​ന്ന​ത് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നും സി​ബി​ഐ കു​റ്റ​പ്പെ​ടു​ത്തി.

എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യും ഉ​ണ്ടാ​യി​രു​ന്ന സി​സോ​ദി​യ പു​തി​യ മ​ദ്യ​ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് കാ​ബി​ന​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ന് സി​സോ​ദി​യ​യെ അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട​ണ​മെ​ന്നാ​ണ് സി​ബി​ഐ ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി മു​ന്പാ​കെ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി ഇ​ന്ന് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കും.