മാ​ങ്കു​ള​ത്ത് ട്ര​ക്കിം​ഗ് നി​രോ​ധി​ച്ചു

11:04 PM Mar 03, 2023 | Deepika.com
അ​ടി​മാ​ലി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ങ്കു​ള​ത്ത് ട്ര​ക്കിം​ഗി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. എ​ല്ലാ ട്ര​ക്കി​ങ് പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ച​താ​യി ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ദു​ര​ന്തം ന​ട​ന്ന വ​ല്യ​പാ​റ​ക്കു​ട്ടി ഭാ​ഗ​ത്തേ​ത്ത് വാ​ഹ​ന​ങ്ങ​ൾ എ​ത്താ​തി​രി​ക്കാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ മ​ണ്ണു​മാ​ന്തി യ​ന്ത്രം കൊ​ണ്ടു​വ​ന്ന് വ​ലി​യ കി​ട​ങ്ങ് തീ​ർ​ത്തു. അ​ടി​മാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ചി​ൽ മ​ച്ചി​പ്ലാ​വ് സ്റ്റേ​ഷ​ന് കീ​ഴി​ൽ വ​രു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.

വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ റി​ച്ചാ​ർ​ഡ്, അ​ർ​ജു​ൻ, ജോ​യ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ പു​ഴ​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ ക​യ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.