ഉ​ജ്വ​ല ഫ്രീ​കി​ക്കോ ച​തി​യോ? ത​ർ​ക്കം മു​റു​കു​ന്നു

10:53 PM Mar 03, 2023 | Deepika.com
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ സു​നി​ൽ ഛേത്രി ​നേ​ടി​യ ഗോ​ളി​നെ​ച്ചൊ​ല്ലി ക​ളി​ക്ക​ള​ത്തി​ലും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ക്പോ​ര്. റ​ഫ​റി വി​സി​ൽ മു​ഴ​ക്കു​ന്ന​തി​നു മു​ൻ​പ് ബം​ഗ​ളൂ​രു ഫ്രീ​കി​ക്ക് എ​ടു​ത്തെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​പ്പോ​ൾ നി​യ​മം അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ൽ "ക്വി​ക് ഫ്രീ​കി​ക്ക്' ആ​ണ് തൊ​ടു​ത്ത​തെ​ന്ന് ബി​എ​ഫ്സി പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ 25 വ​ർ​ഷ​ത്തെ ഫു​ട്ബോ​ൾ ജീ​വി​ത​ത്തി​നി​ടെ ക​ളി​ക്ക​ള​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ(​ബ​ഹി​ഷ്ക​ര​ണ പ്ര​തി​ഷേ​ധം) ക​ണ്ടി​ട്ടി​ല്ലെ​ന്ന് സു​നി​ൽ ഛേത്രി ​പ്ര​തി​ക​രി​ച്ചു. റ​ഫ​റി ക്രി​സ്റ്റ​ൽ ജോ​ൺ കി​ക്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് ബി​എ​ഫ്സി ഭാ​ഷ്യം.

എ​ന്നാ​ൽ ഇ​ത് ശ​രി​യ​ല്ലെ​ന്നും റ​ഫ​റി ഡി​ഫ​ൻ​സ് ലൈ​ൻ മാ​ർ​ക്ക് ചെ​യ്യാ​ൻ മാ​ജി​ക് സ്പ്രേ ​എ​ടു​ക്കു​ന്ന വേ​ള​യി​ലാ​ണ് ഗോ​ളെ​ന്നും വി​ഡീ​യോ ദൃ​ശ്യം ചൂ​ണ്ടി​ക്കാ​ട്ടി ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ പ്ര​തി​ക​രി​ച്ചു.



ക്വി​ക് ഫ്രീ ​കി​ക്ക് എ​ന്നാ​ൽ പ്ര​തി​രോ​ധ മ​തി​ൽ ത​യാ​റാ​കു​ന്ന​തി​ന് മു​മ്പു​ള്ള ഷോ​ട്ട് ആ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ ഗോ​ൾ നേ​ടി‌​യ സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി​ക്ക് മ​ഞ്ഞ​ക്കാ​ർ​ഡ് ശി​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ പ​റ​ഞ്ഞു.