കോട്ടയം: ചങ്ങനാശേരി വകത്താനം നാലുന്നാക്കലിനുസമീപം പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. വിവിധ സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
ഷോട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പടത്തിനു സമീപം പ്രവർത്തിക്കുന്ന കമ്പനിയുടെ അര ഏക്കറോളം ചുറ്റളവിൽ ഷീറ്റ് ഉണ്ടാക്കാനുള്ള പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ടിരുന്നു. ഇവയെല്ലാം കത്തി നശിച്ചു. സമീപത്തെ മരങ്ങളും കത്തിയമർന്നു.
കോട്ടയം, ചങ്ങനാശേരി പാമ്പാടി തുടങ്ങിയ എഴോളം സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
വകത്താനത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം
09:03 PM Mar 03, 2023 | Deepika.com