ചേര്‍ത്തല: പോക്സോ കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ. ചേർത്തല തെക്ക് വിവി ഗ്രാം കോളനി ക്രിസ്റ്റിൽ വീട്ടിൽ സി.വി. സതീശൻ (51) ആണ് അർത്തുങ്കൽ പോലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പട്ടികജാതി സഹകരണ സംഘം പ്രസിഡന്റായ സതീശന് സിപിഐ ചേര്‍ത്തല തെക്ക് മണ്ഡലം കമ്മറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമാണ്.
കസ്റ്റഡിയിലായ പ്രതിയെ ചേർത്തല കോടതി റിമാന്റ് ചെയ്തു. സതീശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഐ അറിയിച്ചു.
പോക്സോ കേസില്‍ സിപിഐ നേതാവ് പിടിയില്‍
07:32 PM Mar 03, 2023 | Deepika.com