ആ​മ​സോ​ൺ പേ​യ്ക്ക് പി​ഴ വി​ധി​ച്ച് ആ​ർ​ബി​ഐ

07:19 PM Mar 03, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കെ​വൈ​സി നി​യ​മ​ങ്ങ​ളും പ്രീ​പെ​യ്ഡ് പെ​യ്മെ​ന്‍റ് ഇ​ൻ​സ്ട്ര​മെ​ന്‍റ​സ് ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച മണി ട്രാൻസ്ഫർ ആപ്പ് ആ​മ​സോ​ൺ പേ​യ്ക്ക് 3.06 കോ​ടി രൂ​പ പി​ഴ വി​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക്.

പെ​യ്മെ​ന്‍റ് ആ​ന്‍​ഡ് സെ​റ്റി​ൽ​മെ​ന്‍റ് ആ​ക്ടി​ലെ ച​ട്ടം 30 പ്ര​കാ​ര​മാ​ണ് പി​ഴ വി​ധി​ച്ച​ത്. ക​മ്പ​നി ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണ് പി​ഴ​യെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ആപ്പ് വഴി നടത്തിയ ഇ​ട​പാ​ടു​ക​ളു​ടെ നി​യ​മ​സാ​ധു​ത​യെ ബാ​ധി​ക്കു​ന്ന​ത​ല്ല തീ​രു​മാ​ന​മെ​ന്നും ആ​ർ​ബി​ഐ അ​റി​യി​ച്ചു.

കെ​വൈ​സി ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലെ അ​ലം​ഭാ​വം ചോ​ദ്യം ചെ​യ്ത് ആ​മ​സോ​ൺ പേ​യ്ക്ക് ആ​ർ​ബി​ഐ നേ​ര​ത്തെ കാ​ര​ണം​കാ​ണി​ക്ക​ൽ ന​ൽ​കി​യി​രു​ന്നു. ക​മ്പ​നി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് പി​ഴ വി​ധി​ച്ച​ത്.