വ്യാ​ജ​മ​രു​ന്ന് നി​ർ​മാ​ണം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

06:39 PM Mar 03, 2023 | Deepika.com
ല​ക്നോ: വ്യാ​ജ​മ​രു​ന്ന് മ​രു​ന്ന് നി​ർ​മ്മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മൂ​ന്ന് പേ​രെ നോ​യി​ഡ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​രി​യ​ൺ ബ​യോ​റ്റെ​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തു​ൽ റാ​വ​ത്ത്, ടു​ഹി​ൻ ഭ​ട്ടാ​ചാ​ര്യ, മൂ​ൽ സിം​ഗ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

2022 ഡി​സം​ബ​റി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ 18 കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വ്യാ​ജ ക​ഫ് സി​റ​പ്പ് നി​ർ​മിച്ച ക​മ്പ​നി​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക്സ് ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

മാ​രി​യ​ൺ ബ​യോ​ടെ​ക്കി​ൽ കേ​ന്ദ്ര ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​ത്തി‌​യ പ​രി​ശോ​ധന​യ്ക്കൊ​ടു​വി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് ഉ​ത്ത​ർ പ്ര​ദേ​ശ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി.