കേംബ്രിഡ്ജ്: ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേർക്ക് ആക്രമണം നടക്കുകയാണെന്നും ബ്രിട്ടണിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് സർക്കാർ തനിക്കെതിരെ ചാരവൃത്തി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണുകളിലും പെഗാസസ് ഉണ്ടായിരുന്നു. ഫോണ്‍ കോളുകൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തനിക്കു മുന്നറിയിപ്പു നൽകിയിരുന്നു.
വലിയ സമ്മര്‍ദ്ദമാണ് പ്രതിപക്ഷ നേതാക്കള്‍ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകള്‍ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെടേണ്ടാത്ത കേസുകളില്‍പ്പോലും തന്റെ നേരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, ജുഡീഷറി തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടിനുമേല്‍ നിയന്ത്രണങ്ങളുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ജനാധിപത്യം ആക്രമിക്കപ്പെട്ടു, പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണും ചോർത്തി: രാഹുൽ ഗാന്ധി
06:36 PM Mar 03, 2023 | Deepika.com