മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ൽ സം​ഘ​ർ​ഷം; വ​യോ​ധി​ക​ൻ മ​രി​ച്ചു

06:16 PM Mar 03, 2023 | Deepika.com
മും​ബൈ: ലോ​ക്ക​ൽ ട്രെ​യി​നി​ന്‍റെ ല​ഗേ​ജ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ യാ​ത്രി​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. മും​ബൈ പോ​ർ​ട്ട് ട്ര​സ്റ്റ് മു​ൻ ജീ​വ​ന​ക്കാ​ര​ൻ ബ​ബ​ൻ ഹാ​ന്‍​ഡെ(65) ആ​ണ് മ​രി​ച്ച​ത്.

സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ ലൈ​നി​ലെ ക​ല്യാ​ൺ - ടി​റ്റ്‌​വാ​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ല​ഗേ​ജ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ മ​റ്റൊ​രു യാ​ത്രി​ക​നു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നിടെ ത​ല​യ്ക്ക‌​ടി​യേ​റ്റാ​ണ് ഹാ​ൻ​ഡെ മ​ര​ണ​പ്പെ​ട്ട​ത്.

ര​ക്തം വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഹാ​ൻ​ഡെ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹാ​ൻ​ഡെ​യെ ആ​ക്ര​മി​ച്ച​യാ​ളെ യാ​ത്രി​ക​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു.