ജ്യൂ​സ് ക​ട​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

06:03 PM Mar 03, 2023 | Deepika.com
സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ജ്യൂ​സ് ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജി​ല്ല​ക​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സ്റ്റേ​റ്റ് ടാ​സ്‌​ക് ഫോ​ഴ്‌​സും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.

വ​ഴി​യോ​ര​ങ്ങ​ളി​ലു​ള്ള ചെ​റി​യ ക​ട​ക​ള്‍ മു​ത​ല്‍ എ​ല്ലാ ക​ട​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. ഹോ​ട്ട​ലു​ക​ളും റെ​സ്റ്റോ​റ​ന്‍റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​റ്റ് പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രും. ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബു​ക​ളോ​ടൊ​പ്പം മൊ​ബൈ​ല്‍ ലാ​ബി​ന്‍റെ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ക​ട​ക​ളി​ല്‍ ശു​ദ്ധ​ജ​ലം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ഏ​റ്റ​വും അ​പ​ക​ട​മാ​കു​ന്ന​ത് ജ്യൂ​സി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സാ​ണ്. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ല്‍ നി​ന്നു​ണ്ടാ​ക്കു​ന്ന ഐ​സ് കാ​ര​ണം പ​ല രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​ക്കാം. അ​തി​നാ​ല്‍ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഐ​സ് ഉ​ണ്ടാ​ക്കാ​ന്‍ പാ​ടു​ള്ളൂ. ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ ചൂ​ടു​കാ​ല​ത്ത് പെ​ട്ട​ന്ന് കേ​ടാ​കു​മെ​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ച് സൂ​ക്ഷി​ക്ക​ണം. ഭ​ക്ഷ​ണ പാ​ഴ്‌​സ​ലി​ല്‍ തീ​യ​തി​യും സ്റ്റി​ക്ക​റും പ​തി​പ്പി​ച്ചി​രി​ക്ക​ണം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്- മ​ന്ത്രി പ​റ​ഞ്ഞു.