സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

05:40 PM Mar 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ജെ​ൻ​ഡ​ർ ബ​ജ​റ്റ്, വ​നി​താ പോ​ലീ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്വ​യം തി​രി​ച്ച​റി​ഞ്ഞ് സ്വ​ന്തം പ്ര​തി​ഭ​യും ക​ഴി​വു​ക​ളും വി​നി​യോ​ഗി​ക്കാ​ൻ സ്ത്രീ ​സ​മൂ​ഹ​ത്തി​നു ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ട​സ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നും മു​ൻ​വി​ധി​ക​ളെ​യും വ്യ​വ​സ്ഥ​ക​ളെ​യും തി​രു​ത്താ​നും സ്ത്രീ​ക​ൾ​ക്കാ​ക​ണം.

പ്ര​ള​യ​ത്തി​നു ശേ​ഷം ദു​ര​ന്ത​ മേ​ഖ​ല​യി​ൽ അ​തി​ജീ​വ​ന​ത്തി​ന് സ്ത്രീ​ക​ൾ എ​ത്ര​മാ​ത്രം ശേ​ഷി​യു​ണ്ട് എ​ന്ന​ത് സർക്കാർ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ക​ണം ശാ​ക്തീ​ക​ര​ണം.

റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​ർ​ക്ക് ട്രെ​യി​നിം​ഗ് ന​ൽ​കി എ​ല്ലാ ജി​ല്ല​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ക​രു​ത്തോ​ടെ അ​സ​മ​ത്വ​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.