കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസ് ഡ്രൈവറുടെ യാത്ര. മൈനാകപ്പള്ളി സ്വദേശി അന്‍സലാണ് സാഹസികമായി ബസ് ഓടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അന്‍സലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
കരുനാഗപ്പള്ളി ആര്‍ടിഒ ആണ് പന്തളം റൂട്ടിലോടുന്ന ലീന ബസിന്റെ ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തി നടപടിയെടുത്തത്.
രണ്ടുവയസുകാരനെ മടിയിലിരുത്തി യാത്ര; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
05:30 PM Mar 03, 2023 | Deepika.com