തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോൾ പറയും. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധമില്ല. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയതെന്നും ജയരാജൻ പ്രതികരിച്ചു.
വൈദേകം റിസോർട്ട് കേന്ദ്രീകരിച്ചുള്ള വിവാദത്തിനു പിന്നാലെയാണ് ജയരാജന്റെ ഗൂഢാലോചനാ ആരോപണം. അതേസമയം റിസോർട്ടിലേത് സാധാരണ പരിശോധന മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇ.പി. ജയരാജൻ
05:08 PM Mar 03, 2023 | Deepika.com