ആലപ്പുഴയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 2135 ലിറ്റര്‍

05:17 PM Mar 03, 2023 | Deepika.com
ആലപ്പുഴ: കായംകുളത്ത് വന്‍ സ്പിരിറ്റ് വേട്ട. 61 കന്നാസുകളിലായി വീടിനുള്ളില്‍ സൂക്ഷിച്ച 2135 ലിറ്റർ സ്പിരിറ്റാണ് കായംകുളം എക്സൈസ് സംഘം പിടികൂടിയത്.

സംഭവത്തിൽ പത്തിയൂര്‍ക്കാല സ്വദേശി സജീവൻ അറസ്റ്റിലാ‌യി. മറ്റൊരു പ്രതി സ്റ്റീഫന്‍ സ്റ്റീഫന്‍ വര്‍ഗീസ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും എക്സൈസ് അറിയിച്ചു.