കൊ​ല്ല​ത്ത് ഓ​ടു​ന്ന ബു​ള്ള​റ്റി​ന് തീ​പി​ടി​ച്ചു; നി​ര്‍​ത്തി​യി​ട്ടി​രു​ന്ന നാ​ല് വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു

03:36 PM Mar 03, 2023 | Deepika.com
കൊ​ല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബു​ള്ള​റ്റി​ന് തീ​പി​ടി​ച്ചു. ഉ​ട​ന്‍ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​നി​ര്‍​ത്തി​യ​പ്പോ​ള്‍ തീ​പ​ട​ര്‍​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

കൊ​ല്ലം ര​ണ്ടാം​കു​റ്റി​യി​ല്‍ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ബൈ​ക്കി​ലാ​ണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പു​ക വ​ന്ന​ത്. ഉ​ട​നെ ബു​ള്ള​റ്റ് വ​ഴി​യ​രി​യി​ലേ​ക്ക് മാ​റ്റി നി​ര്‍​ത്തി​യ​ശേ​ഷം ഇ​യാ​ള്‍ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ബു​ള്ള​റ്റി​ല്‍​നി​ന്ന് തീ പ​ട​ര്‍​ന്ന് സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു ഓ​ട്ടോ​റി​ക്ഷ​യും കാ​റും ര​ണ്ട് ബൈ​ക്കു​ക​ളും ക​ത്തി ന​ശി​ക്കു​ക​യാ​യി​രു​ന്നു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അഞ്ച് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു.