തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രേഖകളുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്ന് അനിൽ അക്കര പറഞ്ഞു. യോഗം ചേർന്നതിന്റെ റിപ്പോർട്ടും അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
ഫ്ലാറ്റ് പണിയാൻ യുണിടാക്കിന് അനുമതി നൽകിയത് ഈ യോഗത്തിലാണെന്നും കോൺസൽ ജനറലും റെഡ്ക്രസന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തെന്നും ഇതിന്റെ തെളിവുകൾ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ സഹായം കൈപ്പറ്റിയത് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനമാണെന്ന് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകളാണ് തൃശൂർ ഡിസിസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടത്.
വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം: വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി, രേഖകളുമായി അനില്‍ അക്കര
05:31 PM Mar 03, 2023 | Deepika.com