അടുത്താഴ്ച നടക്കുന്ന ഹോക്കി പ്രോ ലീഗ് മത്സരങ്ങൾക്ക് മുൻപായി ഇദ്ദേഹം ടീമിനൊപ്പം ചേരും. അയർലൻഡ് പരിശീലകനായി പ്രവർത്തിച്ച ഫുൾടൺ നിലവിൽ ബെൽജിയം ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ്.
ഇന്ത്യൻ ടീമിന്റെ പരിശീലകനായതിൽ സന്തോഷമുണ്ടെന്നും ടീമിനെ ഉയരങ്ങളിലെത്തിക്കാൻ ശ്രമിക്കുമെന്നും ഫുൾടൺ പ്രതികരിച്ചു.