തൃശൂർ: ബിജെപി കേരളത്തിലും സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ വാക്കുകൾ കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് കൂടുതൽ പ്രചോദനം പകരുമെന്നും സമീപ ഭാവിയില്‍ തന്നെ സംസ്ഥാനത്ത് തങ്ങൾ അധികാരത്തിലെത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭാരിച്ച ഉത്തരവാദിത്തമാണ് പ്രധാനമന്ത്രി ഏൽപിച്ചിരിക്കുന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ ആദ്യ സൂചനകൾ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെയാണ് കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞത്. ത്രിപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു.
മോദിയുടെ വാക്കുകൾ പ്രചോദനം; കേരളത്തിൽ ബിജെപി ഭരണം പിടിക്കുമെന്ന് സുരേന്ദ്രൻ
12:24 PM Mar 03, 2023 | Deepika.com