ബി​ജെ​പി​ക്കൊപ്പം മേ​ഘാ​ല​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം; ഗ​വ​ര്‍​ണ​റെ കാ​ണാ​നൊ​രു​ങ്ങി കോ​ണ്‍​റാ​ഡ് സാം​ഗ്മ

12:19 PM Mar 03, 2023 | Deepika.com
ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​നാ​യി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ഗ​വ​ര്‍​ണ​റെ കാ​ണാ​നൊ​രു​ങ്ങി മു​ഖ്യ​മ​ന്ത്രി കോ​ണ്‍​റാ​ഡ് കെ.സാം​ഗ്മ. വ്യാ​ഴാ​ഴ്ച പു​റ​ത്തു​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ 60 സീ​റ്റി​ല്‍ 26 എ​ണ്ണ​ത്തി​ല്‍ വി​ജ​യി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി (എ​ന്‍​പി​പി) ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​യി​രു​ന്നു.

ഒ​രു പാ​ര്‍​ട്ടി​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ബി​ജെ​പി എ​ന്‍​പി​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ല്‍ ത​നി​ക്ക് 32 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് കോ​ണ്‍​റാ​ഡ് സാം​ഗ്മ അ​വ​കാ​ശ​പ്പെ​ട്ടു.

26 എ​ന്‍​പി​പി നേ​താ​ക്ക​ളുടെയും ബി​ജെ​പി, ഹി​ല്‍ സ്റ്റേ​റ്റ് പീ​പ്പി​ള്‍​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (എ​ച്ച്എ​സ്പി​ഡി​പി) എ​ന്നി​വ​രു​ടെ ഈ​ര​ണ്ട് എം​എ​ല്‍​എ​മാ​രു​ടെ​യും ര​ണ്ട് സ്വ​ത​ന്ത്ര​രു​ടെ​യും പി​ന്തു​ണ​യാ​ണ് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.