അ​നാ​യാ​സം ഓ​സീ​സ്!

12:06 PM Mar 03, 2023 | Deepika.com
ഇ​ൻ​ഡോ​ർ: ത​ല​മാ​റി​യ​പ്പോ​ൾ ഓ​സീ​സി​ന്‍റെ ത​ല​വ​ര​യും മാ​റി. നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങി​യ പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ അ​ഭാ​വ​ത്തി​ൽ ക്യാ​പ്റ്റ​നാ​യ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക്‌ ബോ​ർ​ഡർ-​ഗ​വാസ്​ക​ർ ട്രോ​ഫി​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ വ​മ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 76 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ഓ​സീ​സ് ഒ​രു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ മ​റി​ക‌​ട​ന്നു.

സ്‌​കോ​ര്‍: ഇ​ന്ത്യ 109, 163 ഓ​സ്‌​ട്രേ​ലി​യ 197, 76/1

നേരത്തെ, 88 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 163 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ‌​യി​രു​ന്നു. 59 റ​ണ്‍​സ് നേ​ടി​യ പൂ​ജാ​ര മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. എ​ട്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ന​ഥാ​ൻ ലി​യോ​ണാ​ണ് ആ​തി​ഥേ​യ​രെ ത​ക​ർ​ത്ത​ത്.

നാല് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മാർച്ച് ഒൻപതിനാണ് അവസാന ടെസ്റ്റ്.