മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം: ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണ​വു​മാ​യി സി​പി‌​ഐ

12:07 PM Mar 03, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണ​വു​മാ​യി സി​പി‌​ഐ. ക​രാ​ർ ക​മ്പ​നി​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്ന​തി​ന് പി​റ്റേ​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ‌​യ​തെ​ന്നും ക​രാ​ർ നീ​ട്ടി​ന​ൽ​കാ​നു​ള്ള മേ​യ​ർ എം.​അ​നി​ൽ​കു​മാ​റി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​തെ​ന്നും സി​പി​ഐ കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സെ​ക്ര​ട്ട​റി സി.​എ.​ഷ​ക്കീ​ര്‍ പ​റ​ഞ്ഞു.

ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ അ​ട്ടി​മ​റി​ച്ചെ​ന്നും എ​ല്‍​ഡി​എ​ഫി​ല്‍ കൂ​ട്ടാ​യ ച​ര്‍​ച്ച​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നും ഷ​ക്കീ​ര്‍ കൂട്ടിച്ചേർത്തു. കൊ​ച്ചി മേ​യ​റും സി​പി​എം നേ​താ​വു​മാ​യ എം.​അ​നി​ൽ​കു​മാ​റി​നെ​തി​രേ നേ​ര​ത്തെ​യും സി​പി​ഐ പ​ല വി​ഷ‌​യ​ങ്ങ​ളി​ലും ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ‌​യ​ത്. കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യ​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.