തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ ച​ര്‍​ച്ച വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി

10:24 AM Mar 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഷു​ഹൈ​ബ് വ​ധ​ക്കേ​സ് സം​ബ​ന്ധി​ച്ച ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം. ടി. സി​ദ്ദി​ക്കാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ഷു​ബൈ​ഹ് വ​ധ​ക്കേ​സി​ല്‍ പോ​ലീ​സ് എ​ടു​ത്ത ന​ട​പ​ടി​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു. കേ​സി​ല്‍ നീ​തി​പൂ​ര്‍​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നുണ്ട്. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം നോ​ക്കാ​തെ ത​ന്നെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നാ​ല്‍ ഈ ​വി​ഷ​യം ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചി​ല്ല. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ അ​നു​വ​ദി​ച്ച വി​ഷ​യം ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ല്‍​കാ​തെ സ്പീ​ക്ക​ര്‍ ത​ള്ളി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം മു​ന്നി​ല്‍ ക​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നീ​ക്കം.