ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി എം​എ​ല്‍​എ​യു​ടെ വ​സ​തി​യി​ല്‍ ലോ​കാ​യു​ക്ത റെ​യ്ഡ്; ആ​റ് കോ​ടി രൂ​പ ക​ണ്ടെ​ടു​ത്തു

09:57 AM Mar 03, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി എം​എ​ല്‍​എ​യു​ടെ വ​സ​തി​യി​ല്‍ ന​ട​ന്ന ലോ​കാ​യു​ക്ത റെ​യ്ഡി​ല്‍ ആ​റ് കോ​ടി രൂ​പ ക​ണ്ടെ​ടു​ത്തു. മാ​ഡ​ല്‍ വി​രു​പാ​ക്ഷ​പ്പ​യു​ടെ വീ​ട്ടി​ൽ ഇ​ന്ന് രാ​വി​ലെ നടന്ന പ​രി​ശോ​ധ​നയിലാണ് പണം പിടികൂടിയത്. ക​ര്‍​ണ്ണാ​ട​ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​ക്കു​ന്ന​താ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ദി​വ​സം 40 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എം​എ​ല്‍​എ​യു​ടെ മ​ക​നെ ലോ​കാ​യു​ക്ത അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ പ്ര​ശാ​ന്ത് കി​ഷോ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ വീ​ട്ടി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്.

40 ല​ക്ഷം രൂ​പ ഒ​രു കോ​ണ്‍​ട്രാ​ക്ട​റി​ല്‍​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ശാ​ന്ത് പി​ടി​യി​ലാ​യ​ത്. 81 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ള്‍ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ത് ലോ​കാ​യു​ക്ത​യെ അ​റി​യി​ച്ച​തോ​ടെ പ​ണ​വു​മാ​യി തെ​ളി​വു​ക​ളോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ലോ​കാ​യു​ക്ത തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു ബാ​ഗു​ക​ളി​ല്‍ പ​ണ​വു​മാ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.