ഗു​രു​വാ​യൂ​ര്‍ ആ​ന​യോ​ട്ടം വെ​ള്ളി​യാ​ഴ്ച; 10 ദി​വ​സ​ത്തെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും

09:52 AM Mar 03, 2023 | Deepika.com
ത്യ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് ആ​രം​ഭം കു​റി​ച്ച് ന​ട​ത്തു​ന്ന ആ​ന​യോ​ട്ടം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ഞ്ജു​ളാ​ലി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ആ​ന​യോ​ട്ട​ത്തി​ല്‍ 19 ആ​ന​ക​ള്‍ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ ആ​ന​യി​ല്ലാ​ശീ​വേ​ലി ന​ട​ക്കും. ഉ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം മാ​ത്ര​മാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ ആ​ന​യി​ല്ലാ​ശീ​വേ​ലി ന​ട​ക്കു​ന്ന​ത്.

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന ഇ​ല്ലാ​തി​രു​ന്ന കാ​ലം കൊ​ടി​യേ​റ്റ ദി​വ​സം രാ​വി​ലെ ആ​ന എ​ത്തി​യി​ല്ലെ​ന്നും എ​ന്നാ​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഓ​ടി​യെ​ത്തി​യെ​ന്നു​മു​ള്ള ഐ​തി​ഹ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യുള്ളതാണ് ആ​ന​യി​ല്ലാ​ശീ​വേ​ലി​യും ആ​ന​യോ​ട്ട​വും.