ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച ഇറങ്ങും. ബംഗളൂരു എഫ്സിയാണ് എതിരാളികള്‍. വൈകുന്നേരം ഏഴരയ്ക്ക് ബംഗളൂരുവിലാണ് പ്ലേ ഓഫ് മത്സരം.
സസ്പെന്‍ഷനിലായ ഇവാന് കലിയൂഷ്നി ഇല്ലാതെയാവും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറുക കൂടിയാണ് ടീമിന്റെ ലക്ഷ്യം. അവസാന മൂന്നു മത്സരവും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. അവസാന എട്ട് കളിയിലും ജയിച്ച ബംഗളൂരൂ എഫ്സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സെമിഫൈനല്‍ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; ബംഗളൂരു എഫ്സിക്കെതിരേ ഇന്നിറങ്ങും
09:27 AM Mar 03, 2023 | Deepika.com