വാഷിംഗ്ടണ്‍: ആഗോള സമ്പത്ത് പിരമിഡില്‍ ഇലോണ്‍ മസ്ക്കിന് ഒന്നാംസ്ഥാനം വീണ്ടും നഷ്ടമായി. ഏറെ നാളിന് ശേഷം രണ്ടുദിവസം മുമ്പായിരുന്നു മസ്ക് ഈ സ്ഥാനം തിരിച്ചുപിടിച്ചത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം, അദ്ദേഹത്തിന്റെ ആസ്തി 187.1 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
എന്നാല്‍ ബുധനാഴ്ച ടെസ്ലയുടെ ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞതായി ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒരു ദിവസം കൊണ്ട് 1.9 ബില്യണ്‍ ഡോളര്‍ നഷ്ടം മസ്ക്കിന് സംഭവിച്ചു.
ഫലത്തില്‍ മസ്കിന്റെ ആസ്തി 184 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇതോടെ ധനികരുടെ പട്ടികയിലെ ഒന്നാംസ്ഥാനവും നഷ്ടമായി.
ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റണ് സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്. 186 ബില്യണ്‍ ഡോളറാണ് ഈ ഫ്രഞ്ച് ശതകോടീശ്വരന്റെ ആസ്തി.
ഒറ്റ ദിവസം കൊണ്ട് 1.9 ബില്യണ്‍ ഡോളര്‍ നഷ്ടം; മസ്ക്കിന് ഏറ്റവും വലിയ ധനിക സ്ഥാനവും പോയി
09:05 AM Mar 03, 2023 | Deepika.com