സൂ​പ്പ​ർ ക​പ്പ്: തീ​യ​തി​യും വേ​ദി​യും പ്ര​ഖ്യാ​പി​ച്ചു

01:34 AM Mar 03, 2023 | Deepika.com
കൊച്ചി: ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന സൂ​പ്പ​ർ ക​പ്പ് പോ​രാ​ട്ട​ത്തി​ന്‍റെ തീ​യ​തി​യും വേ​ദി​യും പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം, മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് 2023 സൂ​പ്പ​ർ ക​പ്പ് അ​ര​ങ്ങേ​റു​ക.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് കൊ​ച്ചി വേ​ദി​യാ​കും. ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ 25 വ​രെ​യാ​ണ് സൂ​പ്പ​ർ ക​പ്പ്.

ഐ​എ​സ്എ​ല്ലി​ലെ മു​ഴു​വ​ൻ ടീ​മു​ക​ളും 2022-23 ഐ ​ലീ​ഗ് ചാ​ന്പ്യ​ന്മാ​രും 2023 സൂ​പ്പ​ർ ക​പ്പി​ന് നേ​രി​ട്ടു യോ​ഗ്യ​ത നേ​ടും. ശേ​ഷി​ക്കു​ന്ന നാ​ലു സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ഐ ​ലീ​ഗ് ടീ​മു​ക​ൾ ത​മ്മി​ൽ പ്ലേ ​ഓ​ഫ് ന​ട​ക്കും. ഏ​പ്രി​ൽ മൂ​ന്ന് മു​ത​ലാ​ണ് യോ​ഗ്യ​താ റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ൾ.

കൊ​ച്ചി​യി​ലെ മ​ത്സ​ര​ങ്ങ​ൾ രാ​ത്രി ഏ​ഴി​നും കോ​ഴി​ക്കോ​ട്, പ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം നാ​ലി​നും ആ​യി​രി​ക്കും ആ​രം​ഭി​ക്കു​ക.

ഏ​പ്രി​ൽ 21, 22 തീ​യ​തി​ക​ളി​ലാ​ണ് സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ. ഏ​പ്രി​ൽ 25ന് ​ഫൈ​ന​ൽ അ​ര​ങ്ങേ​റും. സൂ​പ്പ​ർ ക​പ്പ് ജേ​താ​ക്ക​ൾ 2021-22 ഐ ​ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​യു​മാ​യി 2023-24 എ​എ​ഫ്സി ക​പ്പ് യോ​ഗ്യ​താ പോ​രാ​ട്ടം ന​ട​ക്കും.