കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കും. കോൺഗ്രസും സിപിഎമ്മും ബിജെപിയുമായി ധാരണയിലാണെന്നും അവർ ആരോപിച്ചു. 2024-ൽ തൃണമൂലും ജനങ്ങളും തമ്മിലുള്ള സഖ്യം കാണാം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിനില്ല. ജനങ്ങളുടെ പിന്തുണയോടെ ഒറ്റയ്ക്ക് പോരാടുമെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്ന കോൺഗ്രസിന് ബിജെപിയ്ക്കെതിരെ എങ്ങനെ പോരാടാനാകും? ഇടത് പക്ഷത്തിന് ബിജെപിയെ എങ്ങനെ എതിരിടാൻ സാധിക്കും? ബിജെപി വിരുദ്ധരെന്ന് കോൺഗ്രസിനും സിപിഎമ്മിനും എങ്ങനെ അവകാശപ്പെടാനാകുമെന്നും മമത ചോദിച്ചു. ബിജെപിക്കൊപ്പം പ്രവർത്തിക്കുന്നവരോട് കൂട്ടുകൂടാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സഖ്യത്തിൽ മമതയില്ല; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് തൃണമൂൽ
01:34 AM Mar 03, 2023 | Deepika.com