തൃശൂർ: കാഞ്ഞാണിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ആനക്കാട് പളിത്തറ ശശിയുടെ ഭാര്യ ഷിജ(55) ആണ് മരിച്ചത്.
കാഞ്ഞാണി സിൽവർ ബാറിന് സമീപമാണ് അപകടമുണ്ടായത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഷിജയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി.
അപകടത്തെത്തുടർന്ന് മണിക്കുറോളം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
തൃശൂരിൽ ടിപ്പർ ലോറിയിടിച്ച് തൊഴിലാളി മരിച്ചു
11:26 PM Mar 02, 2023 | Deepika.com