കു​ട്ടി​ക​ളു​ടെ സ​ർ​വ​തോ​ന്മു​ഖ വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന​താ​കും പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണം: മു​ഖ്യ​മ​ന്ത്രി

10:55 PM Mar 02, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​റി​യ കാ​ല​ത്തി​ന​നു​സ​രി​ച്ച് ഉ​ത്പാ​ദ​നോ​ന്മു​ഖ​മാ​യ സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ന്ന​തി​നു കു​ട്ടി​ക​ളു​ടെ സ​ർ​വ​തോ​ന്മു​ഖ​മാ​യ വി​ക​സ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും ഈ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഒ​രു വൈ​ജ്ഞാ​നി​ക നൂ​ത​ന​ത്വ സ​മൂ​ഹ​മാ​യി കേ​ര​ള​ത്തെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള പ​ങ്കു വ​ലു​താ​ണ്. വി​ജ്ഞാ​ന വി​ത​ര​ണം ക്ലാ​സ് മു​റി​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്നാ​ൽ പോ​ര. ലോ​ക വൈ​ജ്ഞാ​നി​ക ശൃം​ഖ​ല​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ ബ​ന്ധി​പ്പി​ക്ക​ണം. ഇ​തി​ന് അ​ധ്യാ​പ​ക​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം.

പു​തി​യ ത​ല​മു​റ​യു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് അ​തി​നു ചേ​രു​ന്ന വി​ധ​ത്തി​ൽ അ​ധ്യാ​പ​നം ന​ട​ത്താ​ൻ ക​ഴി​യ​ണം. നൂ​ത​ന വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം ച​രി​ത്ര​ബോ​ധ​വും കു​ട്ടി​ക​ൾ​ക്കു പ​ക​ർ​ന്നു ന​ൽ​ക​ണം.

സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ വ​ലി​യ മു​ൻ​ഗ​ണ​ന​യാ​ണു ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ന​ൽ​കി​യ​തെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.