മുംബൈ: തനിക്ക് ഹൃദയാഘാതം സംഭവിച്ചതായി വെളിപ്പെടുത്തി ബോളിവുഡ് താരം സുഷ്മിത സെൻ. ആൻജിയോപ്ലാസ്റ്റി നടത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു.
സുഷ്മിത തന്നെയാണ് വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതം സംഭവിച്ചതായും സ്റ്റെന്റ് ഘടിപ്പിച്ചതായും താരം അറിയിച്ചു.
ചികിത്സിച്ച ഡോക്ടർമാർക്കും തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും സെൻ നന്ദി അർപ്പിച്ചു.
സുഷ്മിത സെന്നിന് ഹൃദയാഘാതം; ആരോഗ്യനില തൃപ്തികരം
06:44 PM Mar 02, 2023 | Deepika.com