ഹൈദരാബാദ്: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് എ.എം. അഹ്മദി(91) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
സുപ്രീം കോടതിയുടെ 26-ാം ചീഫ് ജസ്റ്റീസ് ആയി 1994 ഒക്ടോബർ 25-ന് സ്ഥാനമേറ്റ അഹ്മദി 1997 മാർച്ച് 24 വരെ പദവിയിൽ തുടർന്നു. ഗുജറാത്ത് ഹൈക്കോടതിയിലെ സേവനത്തിന് ശേഷമാണ് സുപ്രീം കോടതിയിൽ എത്തിയത്.
കേന്ദ്ര സർക്കാർ ജോലികളിൽ ഒബിസി സംവരണത്തിന് വഴിവച്ച ഇന്ദിര സ്വാനി കേസിൽ വിധി പ്രസ്താവിച്ച ബെഞ്ചിൽ ജസ്റ്റീസ് അഹ്മദി ഉൾപ്പെട്ടിരുന്നു. 27 ശതമാനം ഒബിസി സംവരണമെന്ന മണ്ഡൽ കമ്മീഷൻ ശിപാർശ 1992-ൽ സർക്കാർ നിയമം ആയി പ്രഖ്യാപിച്ചത് ഈ വിധിയുടെ അടിസ്ഥാനത്തിലാണ്.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് എ.എം. അഹ്മദി അന്തരിച്ചു
06:28 PM Mar 02, 2023 | Deepika.com