കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വ്യാപക തട്ടിപ്പ് നടന്ന സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിഷയത്തില്‍ കേസെടുത്തത് സംസ്ഥാന സര്‍ക്കാരാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് സിബിഐ അല്ലെങ്കില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ തന്നെ കേസെടുത്തതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ദുരിതാശ്വാസ നിധി തട്ടിപ്പ്; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
01:41 PM Mar 02, 2023 | Deepika.com